പൊലീസിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താമോ, ഇക്കാര്യത്തില്‍ ഡിജിപിയുടെ സര്‍ക്കുലര്‍ ഇറങ്ങി

Advertisement

തിരുവനന്തപുരം. പോലീസിന്റെ ദൃശ്യങ്ങള്‍ പകർത്തുന്നത് സംബന്ധിച്ച് വ്യക്തതയായി. പൊലീസിന്റെ നടപടികളുടെ ദൃശ്യങ്ങള്‍ ജനങ്ങളെടുക്കുന്നത് തടയരുതെന്ന് ഡി.ജി.പിയുടെ സർക്കുലർ . ദൃശ്യവും ശബ്ദവും ജനങ്ങള്‍ക്ക് റെക്കോഡ് ചെയ്യാന്‍ നിയമമുണ്ട്

പൊലീസുകാര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം. അച്ചടക്കം പഠിപ്പിക്കാൻ ബോധവത്കരണ ക്ലാസ് നടത്തും.
പെരുമാറ്റം പഠിപ്പിക്കാന്‍ പൊലീസുകാര്‍ക്ക് ബോധവത്കരണ ക്ളാസുകള്‍ നല്‍കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദേശം.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍. . സംഘര്‍ഷമേഖലകളിലും അറസ്റ്റിനിടയിലും പൊലീസ് നടപടി മൊബൈലിലും മറ്റും ചിത്രീകരിക്കുന്നവരോട് വളരെ മോശമായി പൊലീസ് പെരുമാറുന്ന സംഭവങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്.. ഫോണ്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഏറെ. ഇചതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെപ്പറ്റി മേല്‍ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടാലും ശിക്ഷണ നടപടിയുണ്ടാകാറില്ല. ഇത്തരം പരാതികളാണ് ഹൈക്കോടതിക്കുമുമ്പാകെ എത്തിയത്. ഇക്കാര്യത്തില്‍ വ്യക്തതവരുത്താനാണ് ഹൈക്കോടതി പൊലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചത്.

Advertisement