തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി വർഗ്ഗീയ ധ്രുവീകരണം നടത്തുന്നു, യെച്ചൂരി

Advertisement


തിരുവനന്തപുരം .തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി വർഗ്ഗീയ ധ്രുവീകരണം നടത്തുകയാണെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 
പൗരത്വ ഭേദഗതിയിൽ നാളിതുവരെ ഒരു നിയമനിർമാണവും നടത്താത്ത ബിജെപി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ CAA യെ ഉപയോഗപ്പെടുത്തി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ബിജെപി ഇതര സർക്കാരുകളെ നേരിടാൻ ഇഡി പോലുള്ള കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുകയാണെന്നും സീതാറാം യച്ചൂരി കുറ്റപ്പെടുത്തി.

ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും, ദേശീയ-സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും ചർച്ച ചെയ്ത് തിരുവനന്തപുരത്ത് ചേർന്ന സിപിഐഎം  കേന്ദ്ര കമ്മിറ്റി യോഗം സമാപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ്  മുൻനിർത്തി ബിജെപി ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുന്നുവെന്ന് സിപിഎം വിമർശനം.പൗരത്വ ഭേദഗതി നിയമം ഉപയോഗിച്ച് വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്..


അയോധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിൻ്റെ മരണമണിയായി. അയോധ്യയിലെ സർക്കാർ സ്പോൺസേഡ് ചടങ്ങ് ഭരണഘടനയുടേയും സുപ്രീം കോടതി വിധിയുടേയും ലംഘനം. ജനങ്ങളുടെ പരമാധികാരത്തിൽ വിശ്വസിക്കുന്ന സിപിഐഎം ബിജെപിയുടെ നടപടിയെ പൂർണ്ണമായും അപലപിക്കുന്നു.ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ ഇഡി പോലുള്ള കേന്ദ്ര ഏജൻസികളെയും ദുരുപയോഗിക്കുന്നുവെന്നും സീതാറാം യച്ചൂരി പറഞ്ഞു..

ഇന്ത്യ സഖ്യം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സി പി ഐ എം സ്വീകരിക്കും.സംസ്ഥാന തലത്തിൽ സഖ്യ നീക്കങ്ങൾ സജീവമാക്കും. വോട്ടിങ് മെഷീനെ കുറിച്ച് വ്യാപക ആശങ്കയുണ്ടെന്നും 
ഇവിഎം സംവിധാനത്തിൻ്റെ ക്രമത്തിൽ മാറ്റം വരുത്തണമെന്നും സി.പി.ഐ.എം.ആവശ്യപ്പെട്ടു.കേന്ദ്രത്തിനെതിരെയായ കേരളത്തിൻ്റെ ദില്ലി പ്രക്ഷോഭത്തിന് കേന്ദ്ര കമ്മിറ്റിയുടെ പൂർണ പിന്തുണയുണ്ടെന്ന് സീതാറാം യച്ചൂരി പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച യച്ചൂരി പക്ഷെ എക്സാലോജിക് വിവാദം സംസ്ഥാന വിഷയമെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി.

Advertisement