2024 ജനുവരി 31 ബുധൻ
BREAKING NEWS
👉നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയത മുൻ ഗവ: പ്ലീഡർ അഡ്വ: പി ജി മനു കീഴടങ്ങി
👉പുത്തൻകുരിശ് പോലീസിന് മുമ്പിലാണ് പി ജി മനു കീഴടങ്ങിയത്.മുൻകൂർ ജാമ്യം ഹൈക്കോടതിയും ,സുപ്രീം കോടതിയും തള്ളിയിരുന്നു.
👉 പാർലമെൻ്റ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും, കേരള നിയമസഭയിൽ നന്ദി പ്രമേയ ചർച്ച ഇന്നും തുടരും.
🌴കേരളീയം🌴
🙏അട്ടപ്പാടി വനത്തില്‍ കഞ്ചാവു കൃഷിത്തോട്ടം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ച പൊലീസ്, വനംവകുപ്പു സംഘം വഴിതെറ്റി വനത്തില്‍ കുടുങ്ങി. അഗളി ഡിവൈഎസ്പി അടക്കമുള്ള സംഘമാണ് കാട്ടില്‍ അകപ്പെട്ടത്. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും സംഘത്തിലുണ്ട്. സംഘം ഇന്നു തിരിച്ചെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
🙏നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സംസ്ഥാന സര്‍ക്കാറിന്റെ ധൂര്‍ത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയുമാണെന്ന് ആരോപിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം തള്ളിയതോടെയാണ് പ്രതിപക്ഷം സഭ വിട്ടത്.
🙏സുരക്ഷാ ചുമതല സിആര്‍പിഎഫിനു കൈമാറിയതോടെ ഗവര്‍ണറുടെ വാഹനത്തിനു മുന്നിലും പിന്നിലും അകമ്പടിക്ക് ഇനി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാഹനം. പൊലീസിന്റെ പൈലറ്റ് വാഹനവും ലോക്കല്‍ പൊലീസിന്റെ വാഹനവും വാഹന വ്യൂഹത്തിലുണ്ടാകും.
🙏കൂട്ടവധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 പ്രതികളേയും ജയിലിലേക്കു മാറ്റി. ബിജെപി നേതാവ് അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികള്‍ക്കും മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.
🙏മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കര്‍ട്ടന്‍ സ്ഥാപിക്കുന്നതിന് ഏഴു ലക്ഷം രൂപ ചെലവാക്കിയതിനെച്ചൊല്ലി നിയമസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്പോര്. കര്‍ട്ടന്‍ സ്വര്‍ണം പൂശിയതാണോയെന്ന് കെകെ രമ പരിഹസിച്ചു.
🙏ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരത്ത് ഇ എം എസ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രേരിത അതിക്രമത്തിന് മുതിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
🙏കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച 12 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കു ജാമ്യം. ശനിയാഴ്ച അറസ്റ്റിലായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് കൊട്ടാരക്കര ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
🙏ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കളമശേരിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. അറസ്റ്റു ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയതോടെ പ്രവര്‍ത്തകര്‍ മടങ്ങിപ്പോയി.
🙏യുഡിഎഫില്‍നിന്ന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് സിഎംപി. തെരഞ്ഞെടുപ്പുകളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലടക്കം പാര്‍ട്ടി മത്സരിക്കുമ്പോഴും അവഗണിക്കുകയാണ്. കൊച്ചിയില്‍ നടന്ന പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ റിപ്പോര്‍ട്ടിലാണ് യുഡിഎഫിനെതിരേ വിമര്‍ശനം.
🙏ലോകം മുഴുവന്‍ ബന്ധമുള്ള നേതാവാണെങ്കിലും രാഹുലിനെകൊണ്ട് വയനാടിന് ഒരു ഗുണവുമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഒരു ഉത്തരവാദിത്തബോധവുമില്ലാത്ത എംപിയാണ് രാഹുല്‍ ഗാന്ധി. എന്ത് കാര്യമാണ് അദ്ദേഹം വയനാട്ടില്‍ ചെയ്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
🙏കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. എം എം മാത്യു മഞ്ചാടിയില്‍, സിലി എന്നിവരെ കൊലപെടുത്തിയ കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്.
🙏ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് റിവാര്‍ഡ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ്. വി ഐ പി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
🙏ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ അറസ്റ്റു ചെയ്തതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ സുധാകരന്‍ എംപി നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തലശ്ശേരി അഡീഷണല്‍ സബ് കോടതി തള്ളിയത്. കെട്ടിവെക്കേണ്ട 3.43 ലക്ഷം രൂപ നല്‍കാന്‍ സുധാകരന്‍ തയ്യാറായിരുന്നില്ല.
🙏ചത്തു പോയ അഞ്ചു പോത്തുകളുടെ പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റിന് നാലായിരം രൂപ കൈക്കൂലി വാങ്ങിയ മൃഗ ഡോക്ടര്‍ക്ക് ഒരു വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. മലമ്പുഴ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന വി.വി ശ്രീജിത്തിനെയാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
🙏ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ധനേഷ് മൊത്തങ്ങ സിപിഎമ്മില്‍ ചേര്‍ന്നു. ആര്‍എസ്എസ് മുന്‍ താലൂക്ക് കാര്യവാഹുമായിരുന്ന ധനേഷ് മൊത്തങ്ങയെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ചുവന്ന ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
🙏ചങ്ങനാശ്ശേരി കുറിച്ചിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. പി.ഡി വര്‍ഗീസ് (58), കല്ലംപറമ്പില്‍ പരമേശ്വരന്‍ (72) എന്നിവരാണ് മരിച്ചത്. രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം.
🙏തെരുവുനായകള്‍ കൂട്ടത്തോടെ ആക്രമിച്ച് മുട്ടയിടുന്ന അഞ്ഞൂറോളം താറാവുകളെ കടിച്ചു കൊന്നുവെന്ന് പരാതി. അരൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ചന്തിരൂര്‍ കളപുരക്കല്‍ കെ കെ പുരുഷോത്തമന്റെ താറാവുകളാണു ചത്തത്.
🇳🇪 ദേശീയം 🇳🇪
🙏പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നു തുടക്കം. നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. ഇന്ന് ഇരു സഭകളുടേയും സംയുക്തയോഗത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യും.
🙏ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്കു വീരമൃത്യു. ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 13 ജവാന്മാര്‍ക്കു പരിക്കേറ്റു.
🙏മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായ ദിഗ്വിജയ് സിംഗിന്റെയും കമല്‍നാഥിന്റെയും അനുയായികള്‍ തമ്മില്‍ ഭോപ്പാലിലെ പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് ഏറ്റുമുട്ടി.
🙏ചണ്ഡീഗഡിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത് അട്ടിമറിയിലൂടെയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രിസൈഡിങ് ഓഫീസര്‍ വോട്ട് കൂട്ടത്തോടെ അസാധുവാക്കിയാണു ക്രമക്കേട് നടത്തിയത്. 16 വോട്ട് നേടിയാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്.
🙏മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നിന്ന് 256 ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി. ജില്ലയിലെ 92 കേന്ദ്രങ്ങളില്‍ നിന്നാണ് 15 മുതല്‍ 17 വരെ സെന്റീമീറ്റര്‍ വ്യാസമുള്ള മുട്ടകള്‍ കണ്ടെടുത്തത്. ചില സ്ഥലങ്ങളില്‍ നിന്ന് 20 മുട്ടകള്‍ വരെ ലഭിച്ചു. ആറര കോടി വര്‍ഷങ്ങള്‍ ഫോസിലുകള്‍ക്കു പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
🙏മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റിലെ ഒരു ഗ്രാമത്തില്‍ നടന്ന വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
🇦🇺 അന്തർദേശീയം 🇦🇽
🙏പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ തീവ്രവാദി ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. മൂന്നു ചാവേറുകള്‍ ഉള്‍പെട്ട സംഘമാണ് ആക്രമണം നടത്തിയത്.