ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്കായി ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Advertisement

കൊച്ചി. തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്കായി ഇ.ഡി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കെ ഡി പ്രതാപൻ ഭാര്യ ശ്രീന എന്നിവർക്ക് എതിരെയാണ് നോട്ടീസ് . പ്രതികൾ ഒരു ഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്ന് ഇ.ഡി. വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സത്യവാങ്മൂലം
നൽകി.


ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികൾക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.
കേസിലെ മുഖ്യപ്രതികളായ ഹൈറിച്ച് കമ്പനി ഉടമ കെഡി പ്രതാപൻ, ഭാര്യ ശ്രീന
എന്നിവർക്കായി ഇ.ഡി. ലുക്ക് ഔട്ട് നോട്ടീസ് ഇഡി പുറപ്പെടുവിച്ചു.
ഇ.ഡി അന്വേഷണത്തിന് പിന്നാലെ ഇരുവരും ഒളിവിൽ ആണ്.
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് ആണ് നടന്നത് എന്ന്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൾട്ടിലെവൽ മാർക്കറ്റിംഗ് സ്കീമിലേക്കുള്ള മെമ്പർഷിപ്പ് ഇനത്തിൽ കെ ഡി പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെടുത്തത് 1157 കോടി. വലിയ പലിശ വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് പ്രതികൾ കോടികൾ സമാഹരിച്ചു.
ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കുന്നതിന് കോടികൾ വിദേശത്ത് എത്തിച്ചു. പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ ഉണ്ട് .കേസിൽ പ്രതികൾ നൽകിയ ജാമ്യ അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും എന്നാൽ അന്വേഷണവുമായി ഒരു ഘട്ടത്തിലും
സഹകരിച്ചിട്ടില്ലാത്ത പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇ ഡി കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

Advertisement