കഞ്ചാവ് തോട്ടം നശിപ്പിക്കാന്‍ വനത്തില്‍ പോയി വട്ടം കറങ്ങി പോലീസ്

Advertisement

പാലക്കാട്. കഞ്ചാവ് തോട്ടം നശിപ്പിക്കാനും മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്താനുമായി അട്ടപ്പാടി വനത്തില്‍ പോയി മടങ്ങവേ കാട്ടിൽ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി.അഗളി ഡിവൈഎസ്‌പി എസ്.ജയകൃഷ്‌ണൻ, പുതൂർ എസ്.ഐ വി.ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ഇന്നലെയാണ് വഴിതെറ്റി കാട്ടില്‍ അകപ്പെട്ടത്.വനം വകുപ്പിൻ്റെ മണ്ണാർക്കാട്ടെയും, അട്ടപ്പാടിയിലെയും ആർആർടി സംഘത്തിൻ്റെ സഹായത്തോടെ ഇന്ന് രാവിലെ 7 ഓടെയാണ് സംഘത്തേ തിരിച്ചെത്തിച്ചത്

കഞ്ചാവുതോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ,പോലീസ് സംഘം വഴിതെറ്റി മുരുഗള ഊരിന് സമീപത്തെ പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു.വെളിച്ചം ഇല്ലാത്തതിനാൽ കുത്തനെയുള്ള മലയിറങ്ങാൻ കഴിയാതെ സംഘം കാട്ടിൽ അകപ്പെട്ടു.ഇതിനിടെ റേഞ്ച് കിട്ടിയ ഇടത്ത് നിന്ന് സ്റ്റേഷനിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു.ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം മാത്രമേ സംഘത്തിന്റെ പക്കൽ ഉണ്ടായിരുന്നുള്ളു. വനം വകുപ്പിൻ്റെ മണ്ണാർക്കാട്ടെയും, അട്ടപ്പാടിയിലെയും ആർആർടി സംഘത്തിൻ്റെ സഹായത്തോടെ ഇന്ന് രാവിലെ 7 ഓടെയാണ് സംഘം തിരിച്ചെത്തിച്ചത്.വനത്തിൽ കാട്ടാന അടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നിടത്താണ് സംഘം അകപ്പെട്ടത്.നേരത്തെ മലമ്പുഴ വന മേഖലയിലും പോലീസ് സംഘം വഴിതെറ്റി വനത്തിൽ അകപ്പെട്ടിരുന്നു


Advertisement