കോഴിക്കോട്. വടകരയിൽ രണ്ട് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു.
വടകര കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ – ലിജി ദമ്പതികളുടെ മകൾ ഇവ ആണ് മരിച്ചത്.
ഛർദിയെ തുടർന്ന് ഇന്നലെ രാത്രിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു.
വടകര താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് കുട്ടിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇവ ഭേദമായതിന് പിന്നാലെയാണ് കുട്ടി ഇന്നലെ രാത്രിയോടെ കുഴഞ്ഞു വീണത്.