തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ചു മുസ്ലിം ലീഗ്. ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കോൺഗ്രസിന്റെ ഉറപ്പ്. ഉഭയകക്ഷി ചർച്ചയിൽ തീരുമാനമാകാത്തതോടെ കോൺഗ്രസ് – മുസ്ലിം ലീഗ് നേതാക്കൾ വീണ്ടും ചർച്ച നടത്തും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് മുസ്ലിം ലീഗ്. രാഹുൽഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് വേണമെന്നതാണ് ആവശ്യം. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുന്നെങ്കിൽ വടകര, കണ്ണൂർ സീറ്റുകളിൽ ഒരെണ്ണവും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചയിൽ തീരുമാനമാകാത്തതോടെ ഫെബ്രുവരി അഞ്ചിന് വീണ്ടും നേതാക്കളുമായി ചർച്ച നടത്തും. അധിക സീറ്റ് ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി ഇങ്ങനെ.
നിലവിൽ മത്സരിക്കുന്ന സീറ്റുകൾ വിട്ടു നിൽക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് അത്യപ്തിയുണ്ട്. നേതാക്കൾ ഇക്കാര്യം കുഞ്ഞാലിക്കുട്ടിയെ ധരിപ്പിച്ചു. മുസ്ലിം ലീഗിൽ ആലോചിച്ചു തീരുമാനിക്കാം എന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുന്ന നിലയിൽ സീറ്റ് പിടിച്ചു വാങ്ങേണ്ട സാഹചര്യം ഇല്ലെന്നാണ് നിലവിൽ ലീഗിലെ തീരുമാനം.