ഹേമന്ത് സോറന് പിന്നാലെ ഇ ഡി അന്വേഷണം നേരിടുന്നത് നാല് മുഖ്യമന്ത്രിമാർ

Advertisement

ന്യൂഡെല്‍ഹി.പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാർക്കും മുൻ മുഖ്യമന്ത്രിമാർക്കും എതിരായുള്ള നടപടികൾ ശക്തമാക്കി ഇഡി.കേസുകളിലെ അന്വേഷണം വേഗത്തിൽ വേണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഹേമന്ത് സോറന് ഒപ്പം ഇ ഡി അന്വേഷണം നേരിടുന്നത് നാല് മുഖ്യമന്ത്രിമാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, തെലുങ്കാന മുഖ്യമന്ത്രി റെഡ്ഢി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡി എന്നിവരാണ് ഇ ഡി അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിമാർ.

ഭൂപേഷ് ബാഗൽ, ലാലു പ്രസാദ് യാദവ്, ഭൂപീന്തർസിംഗ് ഹുഢ, അശോക് ഗലോട്ട്, അഖിലേഷ് യാദവ്, മായാവതി, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, നബാം തൂക്കി, ഒക്രാം ബോബി സിംഗ്, ശങ്കർ സിംഗ് വഗേല, ശരത് പവർ എന്നീ മുൻ മുഖ്യമന്ത്രിമാരും ഈ ഡി അന്വേഷണം നേരിടുന്നു.ഏപ്രിൽ 2021 ലാണ് പിണറായി വിജയന് എതിരായുള്ള അന്വേഷണം ഇ ഡി ആരംഭിച്ചത്

കനേഡിയൻ കമ്പനിയായ എസ് എൻ സി ലവ്ലിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് പിണറായി വിജയനെതിരെ.