വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്, ഇന്ന് സഭയില്‍

Advertisement

തിരുവനന്തപുരം. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടത് ഇന്ന് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം.
അടിയന്തരപ്രമേയമായി വിഷയം സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.
ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് പ്രതിയെ വെറുതെ വിടാൻ കാരണമായതെന്നാണ് പ്രതിപക്ഷ ആരോപണം.വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട് എന്ന വാദമാണ് സർക്കാർ ഉയർത്തുക.സംസ്ഥാനത്ത് അടിയന്തരമായി ജാതി സെൻസസ് നടത്തണമെന്ന് ആവശ്യകതയിലേക്ക് എം.കെ മുനീർ അവതരിപ്പിക്കുന്ന ശ്രദ്ധ ക്ഷണിക്കൽ ഇന്ന് സഭയിൽ വരും.ഓർഡിനൻസുകൾക്ക് പകരമുള്ള ചരക്ക് സേവന നികുതി ഭേദഗതി ബില്ലടക്കം മൂന്ന് നിയമനിർമാണങ്ങൾ സഭയുടെ പരിഗണനയ്ക്ക് ഇന്ന് വരുന്നുണ്ട്.

Advertisement