പോത്തൻകോട് തേനീച്ച ആക്രമണത്തിൽ 6 പേർക്ക് പരുക്കേറ്റു

Advertisement

തിരുവനന്തപുരം. പോത്തൻകോട് തേനീച്ച ആക്രമണത്തിൽ 6 പേർക്ക് പരുക്ക്. സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സെന്ററിലാണ് സംഭവം. കോച്ചിംഗ് സെന്ററിൽ നിന്നും നിർമ്മാണ സാധനങ്ങൾ കയറ്റാൻ എത്തിയ തൊഴിലാളികൾക്കാണ് കുത്തേറ്റത്.പരിക്കേറ്റവർരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുത്തേറ്റ ആറുപേരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. തേനീച്ചക്കൂട്ടിൽ പക്ഷികൾ വന്നു കൊത്തിയതാണ് അപകടത്തിന് വഴിവെച്ചത്.