അഞ്ചുവയസുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു

Advertisement

കോഴിക്കോട് .പയ്യാനക്കലിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട കേസിൽ പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു. പ്രതി കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് പോക്സോ കോടതിയുടെ ഉത്തരവ്

2021 ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം. അഞ്ചുവയസുകാരിയെ മന്ത്രവാദത്തിൻ്റെ പേരിൽ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. നേർത്ത തൂവാല കൊണ്ടോ തുണി കൊണ്ടോ ശ്വാസംമുട്ടിച്ച് കൊലപ്പെട്ടുത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് . എന്നാൽ ഇക്കാര്യങ്ങളൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല

28 സാക്ഷികളെയാണ് വിസ്തരിച്ചത്. പന്നിയങ്കര പൊലിസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയത്.

Advertisement