കോഴിക്കോട്. പേരാമ്പ്രയിൽ എ.സിക്ക് തീപിടിച്ചു. കൈതക്കൽ അങ്ങാടിക്കടുത്ത് ആർകെ ഹൗസിൽ പോക്കറുടെ വീട്ടിലെ ഒന്നാം നിലയിലെ കിടപ്പ് മുറിയിലുള്ള എയർ കണ്ടീഷണറിനാണ് തീപിടിച്ചത്. ഫയർ ഫോഴ്സിൻ്റെ ഇടപെടലിലാണ് വൻ ദുരന്തം ഒഴിവായത്. പേരാമ്പ്ര ഫയർ ഫോഴ്സ് എത്തി ഉടനെ തീ അണക്കുകയായിരുന്നു.
ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ടി. റഫീഖിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഉദ്യോഗസ്ഥരായ വി. കെ ഷൈജു, ആർ.ജിനേഷ്, അശ്വിൻ ഗോവിന്ദ്, കെ.രഗിനേഷ്, കെ. പി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.