തിരുവനന്തപുരം. വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവത്തിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണെന്ന് പ്രതിപക്ഷം നിയമസഭയിൽ.
പാർട്ടിക്കാരനായതിനാൽ പോലീസ് വഴിവിട്ടു സഹായിച്ചു.തെളിവ് നിയമത്തെ കുറിച്ച് പോലും ധാരണയില്ലാത്ത ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു.അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയോ എന്നത് പരിശോധിക്കുകയാണെന്നും തെറ്റ് കണ്ടത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിതൂക്കിയ പ്രതിയെ വെറുതെ വിട്ടത് പൊലീസിൻെറയും പ്രോസിക്യൂഷന്റെയും വീഴ്ചയെന്ന് ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയപ്പോഴാണ് പോലീസ് കൊലപാതകവും,പീഡനവും എഫ്ഐആറിൽ ചേർത്തതെന്നും പ്രോസിക്യൂഷൻ മുഴുവനായി പ്രതിഭാഗത്തിന്റെ ഭാഗമായി മാറിയെന്നും അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടിയ സണ്ണി ജോസഫ് ആരോപിച്ചു
തൊണ്ടിമുതലുകൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തി,ഭരണകക്ഷി അംഗമായ പ്രതിയെ സഹായിക്കുന്നതിനു സഹായിച്ചു
സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനുവീഴ്ച പറ്റിയെങ്കിൽ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിധി വന്ന് ഒന്നരമാസം കഴിഞ്ഞു ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നു പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി.
പാർട്ടിക്കാർ എന്ത് ഹീനകൃത്യം ചെയ്താലും സർക്കാർ സംരക്ഷിക്കുകയാണെന്നും വണ്ടിപെരിയാർ കേസ്
പുനരന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ഒന്നാമത്തെ ദിവസം മുതൽ പ്രതിയെ സംരക്ഷിക്കാൻ വേണ്ടി ശ്രമിച്ചു.
വാരിക്കുന്തവുമായി പ്രതിയെ സംരക്ഷിക്കുകയാണ് സിപിഐഎം ചെയ്തത്.
അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി