കുളക്കട :ന്യൂനപക്ഷ വിദ്യാഭ്യാസ സ്ക്കോളർ ഷിപ്പ് വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നു ക്രൈസ്തവ ന്യൂനപക്ഷത്തിനനുകൂലമായുണ്ടായ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻ വലിക്കണമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് ആവശ്യപ്പെട്ടു.
കൊല്ലം ജില്ലയിൽ പ്രവേശിച്ച കെ സി സി നീതി യാത്രക്ക് കുളക്കടയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സമൂഹത്തെ വഞ്ചിക്കുന്ന ഭരണാധികാരികൾ കണക്ക് പറയേണ്ടി വരും. ക്രൈസ്തവ വിഭാഗത്തെ എന്നും വോട്ട് ബാങ്ക് കളായി മാത്രം കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക, ന്യുനപക്ഷ സ്ക്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക, ദലിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നൽക്കുക, പൂർണ്ണ സമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്ര ഇന്ന് വൈകിട്ട് കൊല്ലം ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ ഏനാത്ത് ജംഗ്ഷനിൽ ഏനാത്ത് മാർത്തോമ പള്ളിയുടെയും, കിഴക്ക് പുറം ബഥേൽ മാർത്തോമ ഇടവകയുടെയും വൈദീക രായ റവ.ജോജി കെ.മാത്യു, റവ. ബിബിൻ സാം തോമസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കുളക്കടയിൽ സിഎസ്ഐ കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
റോയി മാത്യു കോർ എപ്പിസ്ക്കോപ്പ അധ്യക്ഷനായി.
ജാഥാ ക്യാപ്റ്റൻ കെ സി സി ജനറൽ സെക്രട്ടി ഡോ: പ്രകാശ് പി തോമസ്, കെ സി സി വൈസ് പ്രസിഡൻ്റ് മേജർ ആശാ ജസ്റ്റിൻ, സിഎസ് ഐ വൈദീക സെക്രട്ടറി റവ.ജോസ് ജോർജ്, റവ. ഹെൻട്രി ദാവീദ്, ക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ ആർ നോബിൾ, കെ സി സി കൊല്ലം ജില്ലാ കൺവീനർ റവ.പോൾ ഡേവിഡ്, എ.ഡാനിയേൽ, ജോസ് പട്ടാഴി തുടങ്ങിയവർ സംസാരിച്ചു. നീതി യാത്ര ഫെബ്രുവരി 9ന് സെക്രട്ടറിയറ്റ് മാർച്ചോടെ സമാപിക്കും.
Home News Breaking News ക്രൈസ്തവ സമൂഹത്തിനെതിരെ സർക്കാർ സുപ്രിം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കണം: അലക്സിയോസ് മാർ യൗസേബിയോസ്