പാലക്കാട്. വല്ലപ്പുഴയില്‍ കാര്‍ പിന്തുടര്ന്ന് കാറും കാറിലുണ്ടായിരുന്ന നാല്പത്തിയഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തു. കാര്‍ തൊട്ടടുത്ത പ്രദേശത്ത് ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു. സംഭവത്തില്‍ പട്ടാമ്പി പോലീസ് കേസെടുത്തു
കോയമ്പത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് പിറകെ വന്ന സംഘം ചെയ്സ് ചെയ്ത് തട്ടിയെടുത്തത്. റിയല്‍ ഏസ്റ്റെറ്റ് ബിസിനസിനായാണ് പണവുമായി യാത്ര ചെയ്തിരുന്നതെന്ന് കോയമ്പത്തൂര്‍ സ്വദേശികള്‍ പോലീസില്‍ മൊഴി നല്കി
ബുധനാഴ്ച്ച കാലത്ത് പത്തരയോടെ വല്ലപ്പുഴ ചൂരക്കോട് വെച്ചാണ് സംഭവം.കോയമ്പത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഗണര്‍ കാറാണ് പിറകെ വന്ന ഇന്നോവ കാറിലുണ്ടായിരുന്ന സംഘം പിന്തുടര്ന്ന് തട്ടിയെടുത്തത്.വാഗണറിലുണ്ടായിരുന്നവരെ മര്‍ദിച്ച് താഴെയിട്ട ശേഷം സംഘം കാറുമായി കടന്ന് കളഞ്ഞു.സംഭവത്തില്‍ കോയമ്പത്തൂര്‍ സ്വദേശികള്‍ പട്ടാമ്പി പോലീസില്‍ പരാതി നല്കി.ഉച്ചയോടെ എട്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള പോക്കുപ്പടിയില്‍ വാഗണര്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി.കാറില്‍ സൂക്ഷിച്ചിരുന്ന നാല്പത്തഞ്ച് ലക്ഷം രൂപ സംഘം തട്ടിയെടുത്തിരുന്നു.റിയല്‍ ഏസ്റ്റെറ്റ് ബിസിനസിനായാണ് പണവുമായി യാത്ര ചെയ്തിരുന്നതെന്ന് കോയമ്പത്തൂര്‍ സ്വദേശികള്‍ പോലീസില്‍ മൊഴി നല്കി.ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു