രാഹുലില്ലെങ്കില്‍ വയനാടും,മൂന്നാം സീറ്റെന്ന ആവശ്യത്തിലുറച്ച് മുസ്ലിം ലീഗ്

Advertisement

കോട്ടയം . സീറ്റ് ചർച്ചകൾ സജീവമാക്കി യു ഡി എഫിലെ ഘടകകക്ഷികൾ. മൂന്നാം സീറ്റെന്ന ആവശ്യത്തിലുറച്ച് മുസ്ലിം ലീഗ്. നടന്നത് പ്രാഥമിക ചർച്ചയെന്നും തീരുമാനം ആയിട്ടില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന് സീറ്റില്ലെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി .അതേസമയം കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി ആര് നിന്നാലും ജയിക്കുമെന്ന് കെഎം മാണിയുടെ മരുമകൻ എം പി ജോസഫ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് മുസ്ലിം ലീഗ്.എല്ലാ സമയത്തേയും പോലെയല്ല. ഇത്തവണ സീറ്റ് വേണം പിടിവാശിയിൽ തന്നെയാണ് ലീഗ് . ഉദയകക്ഷി ചർച്ചയിൽ മൂന്നാം സീറ്റ് ആവശ്യപെട്ടിട്ടുണ്ടെന്നാണ് കുഞ്ഞാലികുട്ടി പറയുന്നത്.പ്രാഥമിക ചർച്ചകൾ നടക്കുകയും ചെയ്തു .മൂന്നാം സീറ്റ് ലീഗിന് സീറ്റില്ലെന്ന വാർത്ത ശരിയല്ലെന്നും തന്നെ കുഞ്ഞാലികുട്ടി പറഞ്ഞു.
സ്വാദിഖലി തങ്ങൾ വിദേശത്ത് മടങ്ങി എത്തിയാൽ പാർട്ടി യോഗം ചേർന്ന് അന്തിമ തീരുമനം എടുക്കു

രാഹുൽഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് വേണമെന്നതാണ് ആവശ്യം. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുന്നെങ്കിൽ വടകര, കണ്ണൂർ സീറ്റുകളിൽ ഒരെണ്ണവും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് കോൺഗ്രസുമായി വീണ്ടും ചർച്ച നടത്തും.
എല്ലാ യോഗ്യതകളും പരിഗണിച്ചാകും സ്ഥാനാർത്ഥിയെ നിശ്ചയിക്കുക.
സ്ഥാനാർത്ഥി ആരാണെന്ന് പി. ജെ ജോസഫ് തീരുമാനിക്കുമെന്നും എംപി ജോസഫ് പറഞ്ഞു