എബിവിപി പഠിപ്പ് മുടക്കും

Advertisement

തിരുവനന്തപുരം. സംസ്ഥാനത്തെ ഐ ടി ഐ കളിൽ പഠിപ്പ് മുടക്കുമെന്ന് എ ബി വി പി. എല്ലാ ശനിയാഴ്ചയും പഠിപ്പ് മുടക്കാൻ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി അനിശ്ചിതകാലത്തേയ്ക്ക് എല്ലാ ശനിയാഴ്ചയും പഠിപ്പ് മുടക്കാനാണ് നീക്കം

വിദ്യാർത്ഥികളോട് ക്ലാസ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യും.ഐ ടി ഐ കളിലെ സമയക്രമം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഐ ടി ഐ സിലബസ്സിലെ 1200 മണിക്കൂർ സമയക്രമം സർക്കാർ 1800 മണിക്കൂറാക്കിയെന്ന് ആരോപിച്ചാണ് പഠിപ്പ് മുടക്ക്