ഇത്തവണത്തെ കേരള സംസ്ഥാന ഭാഗ്യക്കുറി ക്രിസ്മസ്-ന്യൂ ഇയര്‍ ബംപര്‍ ലഭിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്. തിരുവനന്തപുരം ലോട്ടറി ഓഫീസിലെത്തി ഇദ്ദേഹം ടിക്കറ്റ് ഹാജരാക്കി. പാലക്കാട് വിന്‍സ്റ്റാര്‍ ലക്കി സെന്റര്‍ ഉടമയുമായി എത്തിയാണ് ലോട്ടറി ടിക്കറ്റ് കൈമാറിയത്. പോണ്ടിച്ചേരി സ്വദേശിയായ ഇദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന് അറിയിച്ചതിനാല്‍ മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിനര്‍ഹമായത് തഇ224091 എന്ന നമ്പറിനായിരുന്നു. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ജനുവരി 24-ന് ആയിരുന്നു നറുക്കെടുപ്പ്. ആര്‍ക്കാണ് ബംപര്‍ അടിച്ചതെന്ന കാര്യം ഇതുവരെ വ്യക്തമായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെ ടിക്കറ്റുമായി തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിലെത്തിയതോടെയാണ് പോണ്ടിച്ചേരി സ്വദേശിക്കാണ് ബംപര്‍ അടിച്ചതെന്ന് വ്യക്തമായത്.