എക്സാലോജിക് കേസിന് പിന്നിൽ സംഘപരിവാർ അജണ്ട,എം വി ഗോവിന്ദൻ

Advertisement

തിരുവനന്തപുരം .എക്സാലോജിക് കേസിന് പിന്നിൽ
സർക്കാരിനെയും മുഖ്യമന്ത്രിയെയും ദുർബലപ്പെടുത്താനുള്ള സംഘപരിവാർ അജണ്ടയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
എക്സാലോജിക് കേസുമായി ഹൈക്കോടതിയിൽ പോയ ഷോൺ ജോർജ്ജിന് ബിജെപി ഭാരവാഹിത്വം നൽകി.ബിജെപി കേസുകൾ പലതും കൈകാര്യം ചെയ്യുന്ന മാത്യു കുഴൽനാടൻ എംഎൽഎയാണ് നിയമസഭയിൽ ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നത്.അത് പിന്നീട് യുഡിഎഫ് ഏറ്റെടുക്കുന്ന കാഴ്ചയാണ്.പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്നാണ് ആലോചിക്കുന്നത്.
എക്സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.