തൃശ്ശൂര്‍. കരുവന്നൂര്‍ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചിറക്കല്‍ സ്വദേശിയും ആയൂര്‍വേദ ഡോക്ടറുമായ 24 വയസ്സുള്ള ട്രെെസി വര്‍ഗീസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ദൃക്സാക്ഷികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയിൽ പൊലീസും , ഫയർഫോഴ്സും സ്ഥലത്തെത്തി ഏറെ നേരം നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ തൃശ്ശൂര്‍ പാട്ടുരായ്ക്കലില്‍ താമസിച്ചു വരുന്ന യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ടൗണ്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.