എനിക്കിട്ട വില 2400 രൂപ, മേലിൽ വിളിച്ച് സമയം കളയരുത്, സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

Advertisement

കേരള സാഹിത്യ അക്കാദമിയ്ക്കെതിരെ എഴുത്തുകാരന്‍ ബാാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര സാഹിത്യോല്‍സവത്തില്‍ നല്‍കിയ പ്രതിഫലത്തെ വിമര്‍ശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. തനിക്ക് വിലയിട്ടത് 2400 രൂപയെന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്. ചെലവായത് 3500 രൂപയെന്നും ഇനി സാംസ്കാരിക ആവശ്യത്തിനായി മലയാളികള്‍ ബുദ്ധിമുട്ടിക്കരുതെന്നും ചുള്ളിക്കാട് പറയുന്നു. 

Advertisement