തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. കര്‍ണാടക ബന്ദിപ്പൂര്‍ ഫീല്‍ഡ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. സമ്മര്‍ദത്തെ തുടര്‍ന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
വാഹനത്തില്‍ തന്നെ ആന കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ആളും ബഹളവും കണ്ട ആഘാതം ആനക്കുണ്ടായിരുന്നിരിക്കാമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. കാലില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ആനയുടെ ദേഹത്തെ മുഴയില്‍ പഴുപ്പും ലിംഗത്തില്‍ മുറിവുമുണ്ടായെന്നുമാണ് വെറ്റിനറി ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്. ഞരമ്പില്‍ അമിതമായി കൊഴുപ്പടിഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിര്‍ജലീകരണം സംഭവിച്ചിരുന്നോ എന്ന കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷമേ സ്ഥിരീകരിക്കാനാകൂ. മണിക്കൂറുകള്‍ വിശ്രമമില്ലാതെ ആന ചുറ്റിത്തിരിഞ്ഞു, പിന്നെ മയക്കുവെടിയേറ്റു. തുടര്‍ന്ന് ബന്ദിപ്പൂരിലേക്ക് രാത്രി തന്നെ കൊണ്ടുവന്നു. ഇതെല്ലാം ആനയുടെ ആരോഗ്യം മോശമാക്കിയിരിക്കാമെന്നാണ് ഡോക്ടര്‍ പറയുന്നത്.