പത്തനംതിട്ട മുൻ ഡിസിസി പ്രസിഡണ്ട് ബാബു ജോർജ് സിപിഐഎമ്മിലേക്ക്

Advertisement

പത്തനംതിട്ട. മുൻ ഡിസിസി പ്രസിഡണ്ട് ബാബു ജോർജ് സിപിഐഎമ്മിലേക്ക് ‘. ബാബു ജോർജിനെ കൂടാതെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായിരുന്ന സജി ചാക്കോയും സിപിഐഎമ്മിൽ ചേരും. ഈ മാസം16ന് പത്തനംതിട്ടയിൽ വച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇരുവരെയും സിപിഐഎമ്മിലേക്ക് സ്വീകരിക്കും. ഇതു സംബന്ധിച്ച പാർട്ടി സർക്കുലർ ഏരിയാ കമ്മിറ്റി അംഗങ്ങൾക്ക് വിതരണം ചെയ്തു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ബാബു ജോർജിനെ മുൻപ് കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. സജി ചാക്കോയും കുറച്ചുനാളായി പാർട്ടിയുമായി അകൽച്ചയിലാണ് ‘. സർക്കാരിൻറെ നവ കേരള യാത്രയ്ക്ക് പിന്തുണയുമായി ഇരുവരും എത്തിയിരുന്നു.