മലപ്പുറം. ചങ്ങരംകുളത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ആലംകോട് സ്വദേശി അൻസാർ ആണ് മരിച്ചത്. ചങ്ങരംകുളം ഭാഗത്ത് നിന്നും വന്നിരുന്ന ബൈക്കിൽ കക്കിടിപ്പുറം ഭാഗത്ത് നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അൻസാറിനെ ഉടൻ ചങ്ങരംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.