നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ചുള്ള കോഴിക്കോട് എന്‍ ഐ ടി പ്രൊഫസറുടെ ഫേസ്ബുക്ക് കമൻ്റ് വിവാദത്തിൽ

Advertisement

കോഴിക്കോട്. നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ചുള്ള കോഴിക്കോട് എന്‍ ഐ ടി പ്രൊഫസറുടെ ഫേസ്ബുക്ക് കമൻ്റ് വിവാദത്തിൽ. നടപടി ആവിശ്യപ്പെട്ട് എം കെ രഘവൻ എംപിയും വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി. അതേ സമയം എൻ ഐ ടി സംഘർഷത്തിൽ പൊലീസ് കേസെടുത്തു.


മഹാത്മഗാന്ധി രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് എന്‍ ഐ ടി മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രൊ. ഷൈജ ആണ്ടവൻ്റെ ഗോഡ്സെ അനുകൂല ഫേയ്സ്ബുക്ക് കമൻ്റ്. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം ഉണ്ട് ‘ എന്ന കമൻ്റ് വിവാദമായതോടെയാണ് പ്രതിക്ഷേധവുമായി
എം കെ രാഘവൻ എംപിയും ഡി വൈ എഫ് ഐയും വിദ്യാർത്ഥി സംഘടനകളും രംഗത്ത് എത്തിയത്. നടപടി ആവിശ്യപ്പെട്ട് എം കെ രാഘവൻ എം പി കോഴിക്കോട് എന്‍ ഐ ടി ഡയറക്ടർക്ക് കത്ത് നൽകി. ഡി വൈ എഫ് ഐ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കും എസ് എഫ് ഐ , കെ എസ് യു, എം എസ് എഫും വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകി. എന്നാൽ വിവാദത്തിൽ അധ്യാപിക പ്രതികരിച്ചിട്ടില്ല.
അതേ സമയം ക്യാമ്പസിൽ വെച്ച് മർദിച്ചുവെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ കേസ് എടുത്തു. സിനീയർ വിദ്യാർത്ഥിയായ ശിവ പാണ്ഡേക്കും കണ്ടാൽ അറിയാവുന്ന 10 പേർക്കും എതിരെ തടഞ്ഞ് വെച്ച് ഭീഷിണിപ്പെടുത്തൽ, മാരകമായി പരുക്കേൽപ്പിക്കൽ എന്നി കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.