മൂന്ന് വയസുകാരി വീട്ടിലെ കുളിമുറിയില്‍ ബക്കറ്റില്‍ മരിച്ച നിലയില്‍

Advertisement

കോഴിക്കോട്: പേരാമ്പ്ര മരുതേരി ഉണ്ണിക്കുന്ന് പുന്നച്ചാലില്‍ മൂന്ന് വയസുകാരിയെ വീട്ടിലെ കുളിമുറിയില്‍ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വലിയ പറമ്പില്‍ ആല്‍ബിന്റേയും ജോബിറ്റയുടേയും മകള്‍ അനീറ്റയാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടിയെ മുറിയില്‍ ഉറക്കി കിടത്തി വീടിന് സമീപത്തെ കുളത്തില്‍ അമ്മ അലക്കാനായി പോയതായിരുന്നു. തിരികെയെത്തിയപ്പോള്‍ കുട്ടിയെ ബക്കറ്റില്‍ വീണ നിലയില്‍ കണ്ടുവെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്.