സംസ്ഥാന ബജറ്റ് നാളെ…. ക്ഷേമ പെൻഷൻ കാര്യത്തിൽ തീരുമാനം എന്ത്…

Advertisement

ധനമന്ത്രി കെ. എന്‍.ബാലഗോപാല്‍ നിയമസഭയില്‍ നാളെ രാവിലെ ഒമ്പതിന് ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധനയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
അതേസമയം പെന്‍ഷന്‍ തുക കൂട്ടണമെന്ന സമ്മര്‍ദ്ദം സിപിഎമ്മില്‍ നിന്നും മുന്നണിയില്‍ നിന്നും ധനവകുപ്പിന് മേലുണ്ട്. ബജറ്റുമായി മുഖ്യമന്ത്രിയുമായി ധനമന്ത്രി ബാലഗോപാല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതില്‍ വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടേക്കും.
പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പകരം ഇപ്പോള്‍ വിതരണം ചെയ്യുന്ന 1600 രൂപ കൃത്യമായി നല്‍കാനുള്ള തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അഞ്ചുമാസം പെന്‍ഷന്‍ കുടിശ്ശികയുണ്ട്. ഇതില്‍ രണ്ടു മാസത്തെ പണം അടിയന്തരമായി വിതരണം ചെയ്യുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.

Advertisement