കോട്ടയം സീറ്റിൽ വീണ്ടും ഇടതുപക്ഷത്തിന് വേണ്ടി തോമസ് ചാഴികാടൻ തന്നെ മത്സരിച്ചേക്കും

Advertisement

കോട്ടയം. സീറ്റിൽ വീണ്ടും ഇടതുപക്ഷത്തിന് വേണ്ടി തോമസ് ചാഴികാടൻ തന്നെ മത്സരിച്ചേക്കും . പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന് തോമസ് ചാഴികാടൻ പറഞ്ഞു . അതേസമയം യു‍ഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള കേരള കോൺഗ്രസ് നേതൃയോഗം നാളെ തിരുവനന്തപുരത്ത് ചേരും .

എം പി എന്ന നിലയിലെ പ്രകടനം തന്നെയാണ് തോമസ് ചാഴിക്കാടിനെ കേരള കോൺഗ്രസ് എം വീണ്ടും പരിഗണിക്കാനുള്ള കാരണം . നിലവിൽ മറ്റ് നേതാക്കളുടെ പേരുകൾ ഒന്നും തന്നെ ചർച്ചയിലില്ല. സ്ഥാനാർത്ഥിയാകാൻ നേതാക്കളാരും അവകാശവാദവും ഉന്നയിക്കാത്തതിനാൽ ചാഴിക്കാടന് തന്നെ ഒരവസരം കൂടി നല്കിയേക്കുമെന്നാണ് വിവരം . പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ചാഴികാടനും ചാനല്‍ മാധ്യമത്തോട് പറഞ്ഞു.


കൂടുതൽ സീറ്റ് വേണമെന്ന ആവശ്യം കേരള കോൺഗ്രസ് എം ഉന്നയിച്ചിട്ടുണ്ട്
ഇടത് സീറ്റ് ചർച്ചകൾ പൂർത്തിയായാൽ ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപിക്കാനം ജോസ് കെ മാണി നടത്തിയേക്കും . അതേസമയം കോട്ടയം സീറ്റിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ജോസഫ് വിഭാഗം നാളെ ഹൈപ്പവർ കമ്മിറ്റി ചേരും. യുഡിഎഫുമായുള്ള സീറ്റ് ചർച്ചക്ക് ശേഷമാവും തിരുവനന്തപുരത്ത് ഹൈപ്പവർ കമ്മിറ്റി ചേരുക
ഇതിന് ശേഷം പി ജെ ജോസഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും

Advertisement