മുഖ്യമന്ത്രി നടത്തിയ ക്രിസ്മസ്-പുതുവത്സര വിരുന്ന്; കേക്കിന് മാത്രം ചെലവായത് 1.2 ലക്ഷം രൂപ…. ഭക്ഷണത്തിന് 16 ലക്ഷം രൂപ ചെലവഴിച്ചു

Advertisement

മുഖ്യമന്ത്രി നടത്തിയ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ചെലവായത് വലിയ തുക. പൗരപ്രമുഖര്‍ക്ക് വേണ്ടി ജനുവരി മൂന്നിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ വിരുന്നിനാണ് വന്‍തുക ചെലവായിരിക്കുന്നത്. ഭക്ഷണത്തിന് മാത്രം 16 ലക്ഷം രൂപ ചെലവായി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിനാണ് ഭക്ഷണം തയ്യാറാക്കിയ വകയില്‍ 16,08,195 രൂപ അനുവദിച്ചത്. വിരുന്നിനെത്തിയവര്‍ക്ക് കൊടുത്ത കേക്കിന് മാത്രം 1.2 ലക്ഷം രൂപയാണ് ചെലവായത്. പട്ടം സെന്റ് മേരീസ് സ്‌കൂളിന് സമീപത്തുള്ള സ്‌ക്വയര്‍ വണ്‍ ഹോം മെയ്ഡ് ട്രീറ്റ്‌സ് എന്ന സ്ഥാപനത്തിനാണ് കേക്ക് തയ്യാറാക്കിയ വകയില്‍ 1.2 ലക്ഷം രൂപ അനുവദിച്ചത്. പരിപാടിയുടെ ക്ഷണക്കത്ത് തയ്യാറാക്കിയ വകയില്‍ 10,725 രൂപയും ചെലവായി. ദിസ് ആന്റ് ദാറ്റ് എന്ന പരസ്യ കമ്പനിയാണ് പരിപാടിക്കായി ക്ഷണക്കത്ത് തയ്യാറാക്കിയത്. ഇവര്‍ക്കാണ് 10725 രൂപ നല്‍കിയത്. ഇത് മൂന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു.

Advertisement