അച്ഛനും മകളും ഉള്‍പ്പെടെ ഒഴുക്കില്‍പ്പെട്ടു….രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

Advertisement

പമ്പാനദിയില്‍ അച്ഛനും മകളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ടു. പത്തനംതിട്ട റാന്നിയില്‍ ആണ് അപകടമുണ്ടായത്. പുതുശേരിമല സ്വദേശി അനില്‍ കുമാര്‍, മകള്‍ നിരഞ്ജന, അനിലിന്റെ സഹോദരിയുടെ മകന്‍ ഗൗതം എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അനിലിന്റെയും ഗൗതമിന്റെയും മൃതദേഹം കണ്ടെത്തി. നിരഞ്ജനയ്ക്കായി തിരച്ചില്‍ തുടരുന്നതായി അഗ്‌നിരക്ഷാസേന അറിയിച്ചു.

Advertisement