ബൈക്ക് അപകടത്തില്‍ പത്താംക്ളാസ് വിദ്യാര്‍ഥിയും പ്ളസ് വണ്‍ വിദ്യാര്‍ഥിയും മരിച്ചു

Advertisement

കോട്ടയം .പാക്കിൽ പവർഹൗസ് ജംഗ്ഷനിലുണ്ടായ ബൈക്ക് അപകടത്തിൽ മരണം രണ്ടായി.പള്ളം സ്വദേശി പത്താം ക്ലാസ് വിദ്യാർഥി ജോഷ്വ, ചെട്ടിക്കുന്ന് സ്വദേശി പ്ലസ് വൺ വിദ്യാർഥി അബിഗേൽ എന്നിവരാണ് മരിച്ചത്.
വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം.ജോഷ്വ സംഭവസ്ഥലത്തും അബിഗേൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിക്കെയുമാണ് മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചിങ്ങവനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.