തിരുവനന്തപുരം .കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയും മുൻ ബാങ്ക് പ്രസിഡന്റുമായ എൻ ഭാസുരാംഗൻ്റെ കുടുംബാംഗങ്ങൾ ഇന്ന് കോടതിയിൽ ഹാജരായേക്കും
ഭാര്യ ബി ജയകുമാരി, മക്കളായ അഭിമ,അശ്വതി, മരുമകൻ ബി ആർ ബാലമുരുകൻ എന്നിവരോട്
കലൂർ പി എം എൽ എ കോടതിയിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് സമൻസ് നൽകിയിരുന്നു.
കേസിൽ ഭാസുരാംഗനും കുടുംബാംഗങ്ങളും ഉൾപ്പെടെ ആറ് പ്രതികളാണ് ഉള്ളത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി വിശദമായി ചോദ്യം ചെയ്യാനാണ് ഇ.ഡി നീക്കം.കേസിലെ ഒന്നും രണ്ടും പ്രതികളായ ഭാസുരാംഗനും മകൻ അഖിൽജിത്തും നിലവിൽ റിമാൻഡിൽ ആണ്.