വാർത്താനോട്ടം

Advertisement

2024 ഫെബ്രുവരി 05 തിങ്കൾ

BREAKING NEWS

👉കേരളത്തിൻ്റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
കേരളം തകരില്ല, തകർക്കാനാവില്ല കേരളത്തെയെന്നും ധനമന്ത്രി.

👉8 വർഷം മുമ്പ് കണ്ട കേരളമല്ല ഇപ്പോൾ. കേരള വികസന വിരുദ്ധരെരാക്കുന്ന നിരാശരാക്കുന്ന വികസനമെന്നും ബജറ്റിൻ്റെ ആമുഖത്തിൽ ധനമന്ത്രി .

👉നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു.

👉 രണ്ടാം പിണറായി സർക്കാരിൽ കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന മൂന്നാം സമ്പൂർണ്ണ ബജറ്റാണിത്.

👉കേന്ദ്ര ധനകാര്യ വകുപ്പു സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കേയാണ് ബജറ്റ് അവതരണം

🌴കേരളീയം🌴

🙏ഹൈക്കോടതി കളമശേരിയിലേക്കു മാറ്റുന്നു. ഹൈക്കോടതി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ധാരണയായി. ഹൈക്കോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17 ന് നടക്കും.

🙏നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി – വിജയന്‍ വിദ്യാര്‍ത്ഥി സദസിലും സ്ത്രീസദസിലും പങ്കെടുക്കും. ഫെബ്രുവരി 18 നു മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ്
വിദ്യാര്‍ത്ഥി സദസ്.

🙏ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി രചിച്ച കേരള ഗാനത്തില്‍ ക്ളീഷേകളുണ്ടായിരുന്നതിനാല്‍ നിരാകരിച്ചെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. തിരുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരന്‍ തമ്പി തയ്യാറായില്ല. ബികെ ഹരിനാരായണന്റെ പാട്ടാണ് അക്കാദമി അംഗീകരിച്ചത്.

🙏കേരള ഗാന വിവാദത്തില്‍ ശ്രീകുമാരന്‍ തമ്പിയെ നേരില്‍കണ്ട് സംസാരിക്കുമെന്നു മന്ത്രി സജി ചെറിയാന്‍. വസ്തുതകള്‍ മനസിലാക്കി പ്രശ്നം പരിഹരിക്കും.

🙏കവികളോടുള്ള സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും അവഗണനയും വിവേചനവും തിരുത്താനാണ് താന്‍ ശ്രമിച്ചതെന്നു കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. പണമോ, അക്കാദമിയോ സച്ചിദാനന്ദന്‍ മാഷോ അല്ല തന്റെ ലക്ഷ്യം. അക്കാദമി തരാമെന്നു പറയുന്ന നഷ്ടപരിഹാരം വേണ്ട. സുഹൃത്തിന് അയച്ച കുറിപ്പാണ് വിവാദമായത്. അദ്ദേഹം പറഞ്ഞു.

🙏കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയായ കണ്ണൂരിലും സിപിഎം വിജയിച്ച ആലപ്പുഴയിലും ഒഴികെ മറ്റു മണ്ഡലങ്ങളിലെല്ലാം സിറ്റിംഗ് എംപിമാര്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി തീരുമാനിച്ചു. കണ്ണൂരിലും ആലപ്പുഴയിലും സ്ഥാനാര്‍ഥിനിര്‍ണയത്തിന് ഉപസമിതിയെ നിയോഗിച്ചു.

🙏ഭൂരഹിതരായ എല്ലാവര്‍ക്കും പട്ടയം ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. രണ്ടര വര്‍ഷംകൊണ്ട് ഒന്നരലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനതല പട്ടയമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

🙏തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകള്‍ ഈ മാസം ഏഴു മുതല്‍ ശംഖുമുഖത്തെ ആഭ്യന്തര ടെര്‍മിനലായ ടി ഒന്നിലേക്കു മാറ്റി. ചാക്കയിലെ രാജ്യാന്തര ടെര്‍മിനലിലെ ടി രണ്ടിലായിരുന്നു ഡല്‍ഹി, മുംബൈ സര്‍വീസുകള്‍.

🙏റാന്നിയില്‍ പമ്പാ നദിയില്‍ മൂന്നു പേര്‍ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയ റാന്നി ഉതിമൂട് കരിംകുറ്റിക്കല്‍ പുഷ്പമംഗലത്തു വീട്ടില്‍ അനില്‍കുമാര്‍, മകള്‍ നിരജ്ഞന, സഹോദരീപുത്രന്‍ ഗൗതം എന്നിവരാണ് മുങ്ങിമരിച്ചത്. ഒഴുക്കില്‍പെട്ട സുനില്‍കുമാറിന്റെ സഹോദരി ആശയെ രക്ഷപ്പെടുത്തി.

🙏ബൈക്കിന്റെ ചങ്ങലപൊട്ടിയതുമൂലം നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും
സുഹൃത്തും മരിച്ചു. പള്ളം കൊട്ടാരം റോഡില്‍ മറ്റത്തില്‍ ജോഷ്വാ ജോയല്‍ (15) , പ്ലസ് വണ്‍
വിദ്യാര്‍ഥി അബിഗേല്‍ എന്നിവരാണ് മരിച്ചത്.

🙏കോതമംഗലം -നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിക്കത്ത് അമാനുദ്ദീന്‍ (28), കുഴിപ്പിള്ളി സ്വദേശി അഹമ്മദ് സാജിദ് (23) എന്നിവരാണു മരിച്ചത്.

🙏എംസി റോഡില്‍ പന്തളത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവന്‍ ഗാര്‍ഡനില്‍ ജോസഫ് ഈപ്പന്‍ (66) ആണു മരിച്ചത്.

🙏നാലു മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

🇳🇪 ദേശീയം 🇳🇪

🙏ബിജെപിയില്‍ ചേരാന്‍ ചിലര്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. താന്‍ ഒരിക്കലും ബിജെപിയില്‍ ചേരില്ല. വിവിധ കേസുകളില്‍ ആംആദ്മി പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റും ഡല്‍ഹി പോലീസും നടപടികള്‍ കടുപ്പിച്ചിരിക്കേയാണ് കെജ്രിവാളിന്റെ ആരോപണം.

🙏ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയത് വേദനാജനകമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്ന വിധിയാണത്. നിയമപരമായ നടപടികള്‍ സ്വീകരിക്കും. ഈ വിഷയത്തില്‍ തമ്മില്‍ തല്ലിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

🙏ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് ഭാരതരത്ന പുരസ്‌കാരം നല്‍കിയതിനെതിരേ സിപിഐ ദേശീയ എക്സിക്യൂട്ടീവ്. ബാബ്റി മസ്ജിദ് പൊളിച്ച കേസില്‍ പ്രതിയായിരുന്ന ഒരാളാണ് എല്‍ കെ അദ്വാനി. ബാബ്റി മസ്ജിദ് പൊളിച്ചത് ഹീനമായ കുറ്റകൃത്യമെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചതാണെന്നും സിപിഐ ചൂണ്ടിക്കാണിച്ചു.

🙏ഏകീകൃത സിവില്‍ കോഡ് കരടുനിയമം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചു. ഇന്നു നിയമസഭയില്‍ അവതരിപ്പിക്കും. ബില്‍ നിയമസഭ
പാസാക്കിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്.

🙏ബീഹാറില്‍ ബിജെപി പാളയത്തിലേക്കു ചുവടുമാറ്റിയ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വിശ്വാസവോട്ടു നേടാനിരിക്കേ, 16 കോണ്‍ഗ്രസ് എം എല്‍ എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്കു മാറ്റി. വിശ്വാസ വോട്ടെടുപ്പ് 12 നാണ്. കോണ്‍ഗ്രസിനു 19 എംഎല്‍എമാരുണ്ട്.

🙏ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്ന തമിഴ്നാട് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. പൊള്ളാച്ചിയിലേക്കു സ്ഥലം മാറ്റിയതിനാല്‍ രണ്ടാഴ്ച അവധിയെടുത്ത ശബരിഗിരി എന്ന
നാല്‍പത്തൊന്നുകാരനാണു പിടിയിലായത്.

🇳🇪 അന്തര്‍ദേശീയം 🇳🇪

🙏പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ ഏജന്റായി പ്രവര്‍ത്തിച്ച കേന്ദ്ര ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാളിനെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മീററ്റില്‍ അറസ്റ്റു ചെയ്തത്.

🙏യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും വ്യോമാക്രമണം നടത്തി. 36 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. ചെങ്കടലില്‍ ഹൂതികള്‍ കപ്പലുകള്‍ക്കെതിരേ നടത്തുന്ന ഡ്രോണ്‍ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഈ ആക്രമണങ്ങള്‍.

🏏 കായികം 🏏

🙏ഇന്ത്യാ – ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരം രണ്ടു ദിവസം ബാക്കി നില്‍ക്കേ ഇംഗ്ലണ്ടിന് ഇനി ജയിക്കാന്‍ വേണ്ടത് 332 റണ്‍സ്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റണ്‍സെന്ന നിലയില്‍ രണ്ടാമിന്നിംഗ്സ പുനരാരംഭിച്ച ഇന്ത്യ ഇന്നലെ 255 ന് പുറത്തായിരുന്നു. 104 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്

Advertisement