ആലപ്പുഴയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ v/s തോമസ് ഐസക്ക്?

Advertisement

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച ഏക സീറ്റാണ് ആലപ്പുഴ. ഇത്തവണ അവിടെയും വെല്ലുവിളി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനപ്രീതിയുള്ള നേതാവാണ് രാഹുലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയം ഉറപ്പെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എ.എം.ആരിഫാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ 6,065 വോട്ടുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ തവണ നേരിയ വോട്ട് വ്യത്യാസത്തില്‍ നഷ്ടപ്പെട്ട സീറ്റ് ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലൂടെ തിരിച്ചുപിടിക്കാന്‍ പറ്റുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അതേസമയം തോമസ് ഐസക്കിനെയാണ് സിപിഎം ആലപ്പുഴയില്‍ പരിഗണിക്കുന്നത്.

Advertisement