വിഴിഞ്ഞം ഭാവി കേരളത്തിന്റെ വികസന കവാടം,പോര്‍ട്ട് മെയ്മാസം തുറക്കും

Advertisement

തിരുവനന്തപുരം . വിഴിഞ്ഞം ഭാവി കേരളത്തിന്റെ വികസന കവാടമെന്നും പോര്‍ട്ട് മെയ്മാസം തുറക്കുമെന്നും ധനമന്ത്രി കെ.ബാലഗോപാല്‍. റിംഗ്റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പറഞ്ഞു. ഇതിനായി 1970 ല്‍ ചൈനയില്‍ സ്വീകരിച്ച വികസനമാതൃക കേരളത്തിനും അവലംബിക്കാനാകുന്നതാണെന്ന് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

വിഴിഞ്ഞം പോര്‍ട്ടുമായി ബന്ധപ്പെട്ട് കാര്യത്തില്‍ വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കും വിഴഞ്ഞത്തില്‍ വന്‍ പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 500 കോടി നല്‍കുമെന്നും പറഞ്ഞു. കേരളത്തിന്റെ സമ്ബദ് ഘടന ‘സൂര്യോദയ സമ്ബദ്ഘടന’ എന്ന പരാമര്‍ശത്തോടെയാണ് ധനമന്ത്രി 2024-25 ലെ ബജറ്റ് അവതരിപ്പിച്ചത്.

തകരില്ല കേരളം തളരില്ല കേരളം എന്ന മുദ്രാവാക്യത്തോടെയായിരുന്നു ബജറ്റ് അവതരണം. കേന്ദ്രം സാമ്ബത്തീക ഉപരോധത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയല്ല വേണ്ടത് എന്നും പറഞ്ഞു. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരുമെന്നും പറഞ്ഞു.

കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുന്‍നിരയില്‍. കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകള്‍. നാട് മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങള്‍ ആമുഖമായി പറയുന്നെന്ന് പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങി.

Advertisement