കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി,ആളായി പക്ഷേ പറയുക 14ന് ശേഷം

Advertisement

കോട്ടയം. സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിക്കുക ഈ മാസം 14ന് ശേഷം. യുഡിഎഫിനുള്ളിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയ ശേഷം മതി സ്ഥാനാർത്ഥി പ്രഖ്യാപനം എന്നാണ് തീരുമാനം. സ്ഥാനാർഥിയെ തീരുമാനിക്കാൻ പാർട്ടി ചെയർമാൻ പി ജെ ജോസഫിനെ ഉന്നതാധികാരസമിതി ചുമതലപ്പെടുത്തി. യുഡിഎഫ് ഔദ്യോഗികമായി കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് എന്ന് പ്രഖ്യാപിക്കാത്തതിനാലാണ് സ്ഥാനാർത്ഥി പ്രഖ്യാപനവും വൈകുന്നത്. അതേസമയം യുഡിഎഫ് നേതൃത്വം പ്രചരണ പരിപാടികളുമായി മുന്നോട്ടുപോകാൻ കേരള കോൺഗ്രസ് ജോസഫിന് വിഭാഗത്തിന് അനുമതി നൽകിയിട്ടുണ്ട്. ഫ്രാൻസിസ് ജോർജിനെ കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കാനാണ് നീക്കം.

Advertisement