ഗോഡ്സേ വിഷയത്തില്‍ എൻഐടി പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ,എബിവിപി പറഞ്ഞത് കേട്ടോ

Advertisement


കോഴിക്കോട് . ഗോഡ്സെയെ അനുകൂലിച്ച എൻ.ഐ.ടി പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി വിദ്യാർഥി യുവജന സംഘടനകൾ. എൻ.ഐ.ടി ഫ്രൊഫസറുടേത് രാഷ്ട്ര ദ്രോഹനിലപാടാണെന്ന് എ.ബി.വി.പി . ഗോഡ്സെയുടെ കോലം പ്രതീകാത്മകമായി തൂക്കിലേറ്റി കെ എസ് യു വും പ്രതിഷേധിച്ചു അതേ സമയം പ്രൊഫസർ ഷൈജ ആണ്ടവൻ്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ തേടി മെറ്റയ്ക്ക് പൊലിസ് കത്തുനൽകി

ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം ഉണ്ടെന്നായിരുന്നു എൻ.ഐ.ടി ഫ്രെഫസർ ഷൈജ ആണ്ടവൻ്റെ ഫെയ്സ്ബുക്ക് കമൻ്റ് ഇതിനെതിരെയാണ് വലിയ പ്രതിഷേധം NITയ്ക്ക് മുന്നിൽ ഉയരുന്നത്. ഗാന്ധിജിയെ കൊലപ്പെടുത്തിയതിൽ ആർ എസ് എസിന് പങ്കില്ലെന്ന് പറഞ്ഞ എ.ബിവിപി ദേശീയ നിർവാഹ സമിതി അംഗം യദുകൃഷ്ണ എൻ.ഐ.ടി പ്രൊഫസറുടേത് രാഷ്ട്ര ദ്രോഹനിലപാടാണെന്ന് വ്യക്തമാക്കി


അതേ സമയം ഷൈജ ആണ്ടവൻ്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ ഐപി അഡ്രസ് എന്നിവ ആവശ്യപ്പെട്ടാണ് മെറ്റയ്ക്ക് കത്തുനൽകിയത് പ്രൊഫസറുടെ കുടുംബ പശ്ചാത്തലം ഉൾപ്പടെ മനസിലാക്കാൻ ഇവരുടെ വിശദാംശങ്ങൾ തേടി പൊലിസ് NIT രജിസ്ട്രാർക്കും കത്ത് നൽകിയിട്ടുണ്ട്. അയോധ്യ പ്രതിഷ്ഠാദിനത്തെ തുടർന്ന് അടച്ച എൻ.ഐ.ടി നാലു ദിവസത്തിന് ശേഷം വീണ്ടും ഇന്ന് തുറന്നു

Advertisement