വിദേശത്ത് നിന്ന് കടത്തികൊണ്ടുവന്ന 33 ലക്ഷം രൂപയുടെ കഞ്ചാവ് കൊച്ചി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ബാങ്കോക്കില്‍ നിന്നും എത്തിയ വയനാട് സ്വദേശി ഡെന്നിയുടെ പക്കല്‍ നിന്നാണ് കസ്റ്റംസ് 3.299 കിലോ കഞ്ചാവ് പിടികൂടിയത്.
മൊത്തം എട്ട് പാക്കറ്റ് കഞ്ചാവാണ് കൈവശം ഉണ്ടായിരുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.