മോഷ്ടാവിനെ അന്യ സംസ്ഥാന തൊഴിലാളികൾ പൂട്ടിയിട്ടു… രക്ഷപെട്ട മോഷ്ടാവ് കൂടുതൽ ആളുകളുമായി എത്തി തൊഴിലാളികളെ ആക്രമിച്ചു

Advertisement

തിരുവനന്തപുരം കരുമത്ത് മോഷണം നടത്താൻ ശ്രമിച്ചയാളെ അന്യസംസ്ഥാന തൊഴിലാളി പൂട്ടിയിട്ടു. എന്നാൽ മോഷ്ടാവ് ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയും കൂടുതൽ
ആളുകളുമായി എത്തി ബംഗാൾ സ്വദേശികളായ തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലത്ത് എത്തി ആക്രമണം അഴിച്ചുവിട്ടു. നിർമ്മൽ റോയ്, അർബിൻ, ഫാട്രിക് ഫുജിൻ, വസന്തറോയ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ ഒരാളുടെ കൈ ഒടിയുകയും തല പൊട്ടുകയും ചെയ്തിട്ടുണ്ട്.
കരുമം മധുപ്പാലം ഇലങ്കത്തറയിലെ ആയിരവില്ലി ഹോളോ ബ്രിക്‌സ് കമ്പനിയിലെ തൊഴിലാളികളാണ് ആക്രമണത്തിന് ഇരയായത്. ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.