തിരുവനന്തപുരം.സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ അനിൽ.പ്രതിസന്ധി രൂക്ഷമായിരുന്നിട്ടും
സപ്ലൈകോക്ക് പണം അനുവദിക്കാത്തതി നാലാണ് മന്ത്രിയുടെ നീരസം.ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎൻ ബാലഗോപാലിന് കൈ കൊടുക്കാനും ജിആർ അനിൽ വിസമ്മതിച്ചു.ബജറ്റിൽ കുടിശ്ശിക തീർക്കാൻ പോലും സഹായം അനുവദിച്ചില്ലെന്നാണ് ആക്ഷേപം.
ബജറ്റിലെ അതൃപ്തി മുഖ്യമന്ത്രിയെയും
ധനമന്ത്രിയെയും മന്ത്രി ജി ആർ അനിൽ അറിയിക്കുമെന്നാണ് വിവരം.വകുപ്പുകൾക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്നു മറ്റു സിപിഐ മന്ത്രിമാർക്കും ആക്ഷേപം
ഉള്ളതായാണ് സൂചന.