മാസപ്പടി,സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധന ഇന്നും തുടരും

Advertisement

കൊച്ചി.മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് പരിശോധന ഇന്നും തുടരും. ആലുവയിലെ സിഎംആര്‍എല്‍ ആസ്ഥാനത്ത് നിന്നും ശേഖരിച്ച രേഖകള്‍ എസ്എഫ്ഐഒ പരിശോധിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി, എക്സാലോജിക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന ഉണ്ടാകും. നിലവില്‍ പ്രാഥമിക പരിശോധനയാണ് എസ്എഫ്ഐഒ നടത്തുന്നത്. ശേഷം സമഗ്രമായ റിപ്പോര്‍ട്ട് കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കൈമാറും. കേസെടുക്കലും ചോദ്യം ചെയ്യലും തുടര്‍ന്നാകും നടക്കുക