2024 ഫെബ്രുവരി 06 ചൊവ്വ
BREAKING NEWS
👉പത്തനംതിട്ട പോക്സോ കേസിൽ ഡി വൈ എഫ് ഐ പെരുനാട് മേഖല പ്രസിഡൻ്റ് ജോയൽ തോമസ് അറസ്റ്റിൽ
👉ഇന്ത്യാ -ചൈന അതിർത്തി സാഹചര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്ലോക്സഭയിൽ കോൺഗ്രസ് എം പി മനീഷ് തിവാരി അടിയന്തിര പ്രമേയ നോട്ടീസ് നൽകി
👉മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയായ ബംഗാൾ സ്വദേശി റെക്കിബുൾ കുത്തേറ്റ് മരിച്ചു.
👉ബ്രിട്ടനിലെ ചാൾസ് രാജാവിന് അർബുദം സ്ഥിരികരിച്ചു.
🌴കേരളീയം🌴
🙏പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കി ബദല്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു. ഒരു ലിറ്റര്‍ മദ്യത്തിനു പത്തു രൂപ വര്‍ധിപ്പിക്കും. റബറിന്റെ താങ്ങുവില 170 രൂപയില്‍നിന്ന് 180 രൂപയാക്കി.
🙏ഭൂമി രജിസ്ട്രേഷന്‍ നിരക്കും കോടതി ഫീസുകളും വര്‍ധിപ്പിച്ചു. ഫ്ളാറ്റുടമകള്‍ക്കും ഭൂനികുതി ചുമത്തി. ഭൂമി വാങ്ങാനും വീടോ കെട്ടിടമോ പണിയാനും വായ്പയെടുക്കുമ്പോള്‍ 0.1 ശതമാനമോ പതിനായിരം രൂപവരെയോ ഫീസ് ഈടാക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയിലെ ആറു ഗഡു കുടിശികയില്‍ ഒരു ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും.
🙏സംസ്ഥാന ബജറ്റില്‍ 44,529 കോടി രൂപയുടെ ധനകമ്മി. 1.38 ലക്ഷം കോടി രൂപ വരവും 1.66 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 27,846 കോടി രൂപയാണ് റവന്യൂ കമ്മി. നികുതി വരുമാനത്തില്‍ 7845 കോടി രൂപയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയും വര്‍ദ്ധിപ്പിക്കും.
🙏ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ബാലഗോപാലിനു ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് ഭക്ഷ്യമന്ത്രിയും സിപിഐ നേതാവുമായ ജി.ആര്‍. അനില്‍. സിവില്‍ സപ്ലൈസ് അടക്കം ഭക്ഷ്യ വകുപ്പിനു ബജറ്റില്‍ മതിയായ തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മന്ത്രി ഹസ്തദാനം നല്‍കാതിരുന്നത്.
🙏വഞ്ചനയുടെ നേര്‍രേഖയാണ് കേരള ബജറ്റെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സമ്പൂര്‍ണ സ്വകാര്യവത്കരണമാണ് ബജറ്റിന്റെ മുഖമുദ്ര. കിഫ്ബിയെ അന്ത്യശ്വാസം വലിക്കാന്‍ വിട്ടു.
🙏സംസ്ഥാന ബജറ്റ് കണ്ടിട്ട് മലയാളി ചിരിക്കണോ കരയണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥയിലാണെന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍. ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബജറ്റ്.
🙏എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 13 ന് പരിഗണിക്കും. കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ആവശ്യത്തില്‍ വാദം തുടരുമെന്നും ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ 11 പേരാണ് പ്രതികള്‍.
🙏’ആട്ടിന്‍ തോലിട്ട ചെന്നായ’ എന്ന പ്രയോഗം ആരെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് യുഹാനോന്‍ മാര്‍ ദിയസ്‌കോറസ്. കഴിഞ്ഞ ദിവസം പുത്തന്‍കുരിശില്‍ യാക്കോബായ സഭ പരിപാടിയില്‍ പ്രസംഗിക്കവേ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ് ഓര്‍ത്തഡോക്സ് സഭയെ
പ്രകോപിപ്പിച്ചത്.
🙏സര്‍ക്കാര്‍ ആശുപത്രികളിലേക്കു മരുന്നു വാങ്ങാന്‍ ഇക്കഴിഞ്ഞ 10 വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ തന്ന പണത്തിന്റെ കണക്ക് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വെളിപ്പെടുത്തണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മരുന്ന് ഇടപാടുകളില്‍ ആരോഗ്യ മന്ത്രി അഴിമതി നടത്തുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
🙏കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ മുഖ്യപ്രതി ഭാസുരാംഗന്റെ ഭാര്യ അടക്കം നാലു പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കി. ഭാസുരാംഗന്റെ ഭാര്യ ജയകുമാരി, മക്കളായ അഭിമ, അശ്വതി, മകളുടെ ഭര്‍ത്താവ് ബാലമുരുകന്‍ എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്.
🙏സിപിഐ നേതാവ് സി സി മുകുന്ദന്‍ എംഎല്‍എയുടെ പിഎ അസ്ഹര്‍ മജീദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ചേര്‍പ്പ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി
വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ജോലിയില്‍നിന്ന് നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്.
🙏തൃശൂരിലെ ധനകാര്യ സ്ഥാപനമായ ഹിവാന്‍സിലെ നിക്ഷേപകര്‍ സ്ഥാപനത്തിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. കോണ്‍ഗ്രസ് നേതാവ് സി.എസ് ശ്രീനിവാസനാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍.
🙏ശാസ്താംകോട്ടയില്‍ എസ്എഫ്ഐ പ്രവര്‍ത്തകയായ കോളേജ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഒമ്പതു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ്
അറസ്റ്റിലായത്.
🙏പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പോക്സോ കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായി. കെഎസ്ഇബി ജീവനക്കാരനും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുള്‍പ്പെടെ 18 പ്രതികളുണ്ട്.
🇳🇪 ദേശീയം 🇳🇪
🙏ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ ക്രമക്കേട് കാണിച്ചെന്നും വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. രേഖകള്‍ പരിശോധിച്ച സുപ്രീം കോടതി തെരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങളും പരിശോധിച്ചു. റിട്ടേണിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
🙏ജാര്‍ഖണ്ഡില്‍ ചംപായ് സോറന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി. ഭരണപക്ഷത്തിന് 47 വോട്ടു ലഭിച്ചു. കേവല ഭൂരിപക്ഷത്തിനു 41 പേരുടെ പിന്തുണയാണു വേണ്ടത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഹേമന്ത് സോറന്‍ എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണെങ്കിലും കോടതി ഉത്തരവനുസരിച്ച് നിയസഭയിലെത്തി വോട്ട് രേഖപ്പെടുത്തി.
🙏ബിഹാറില്‍ ആര്‍ജെഡി കുതിരക്കച്ചവടത്തിനു ശ്രമിക്കുകയാണെന്ന് ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി. 12 നു നിതീഷ്‌കുമാര്‍ മന്ത്രിസഭ
വിശ്വാസവോട്ടു നേടാനിരിക്കേയാണ് ആരോപണം.
🙏ഉത്തര്‍പ്രദേശിലെ ലക്നൗ ജില്ലാ ജയിലില്‍ 63 പേര്‍ക്ക് എച്ച്.ഐ.വി അണുബാധ. ഡിസംബറില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ 36 പേര്‍ക്ക് കൂടി എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചു