വെളുത്തുള്ളി വില കുതിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പത്തിരട്ടി വര്‍ദ്ധനയാണുണ്ടായിട്ടുള്ളത്. ചില്ലറ വില്പന കിലോയ്ക്ക് 450 രൂപ കഴിഞ്ഞു. ഒരു മാസം മുന്‍പ് 300-350 രൂപ വരെയായിരുന്നു വില. രണ്ടാഴ്ചയ്ക്കുള്ളിലാണ് വില കുത്തനെ ഉയര്‍ന്നതെന്നും ഇത്രയും വില ഉയരുന്നത് ആദ്യമെന്നും മൊത്തവ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വെളുത്തുള്ളി കിലോയ്ക്ക് 32 മുതല്‍ 40 രൂപ വരെയായിരുന്നു. തമിഴ്നാട്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും വെളുത്തുള്ളിയെത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണം.