നിയമസഹായത്തിന് എത്തിയ യുവതിയെ പീഡിപ്പിച്ച കേസ്, പി ജി മനു റിമാൻഡിൽ

Advertisement

കൊച്ചി. നിയമസഹായത്തിന് എത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ സർക്കാർ മുൻ അഭിഭാഷകൻ പി.ജി മനു റിമാൻഡിൽ.
14 ദിവസത്തേക്കാണ് മനുവിനെ റിമാൻഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത മനുവിനെ വിശദമായി ചോദ്യം ചെയ്തതിനുശേഷം ആയിരുന്നു അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയത്.
2018 ൽ പീഡന കേസിൽ ഇരയായ പെൺകുട്ടിക്ക് നിയമ സഹായം വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. പലതവണ ബലാത്സംഗത്തിനിരയാക്കി എന്നും ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചു എന്നുമാണ് യുവതിയുടെ പരാതി.

Advertisement