ലോക്‌സഭ തെരഞ്ഞെടുപ്പ്, ഇടത് മുന്നണിയുടെ സീറ്റ് വിഭജനത്തില്‍ ധാരണയായി

Advertisement

തിരുവനന്തപുരം . ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ സീറ്റ് വിഭജനത്തില്‍ ധാരണയായി.പതിനഞ്ച് സീറ്റില്‍ സിപിഐഎമ്മും,നാല് സീറ്റില്‍ സിപിഐയും,ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കും.
കോട്ടയത്തിന് പുറമെ രണ്ടാമത് ഒരു സീറ്റ് കൂടി വേണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആവശ്യം
സിപിഐഎം തള്ളി.

പതിനാറു സീറ്റിൽ സിപിഐഎമ്മും നാല് സീറ്റിൽ സിപിഐയും മത്സരിക്കുന്നതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെയുള്ള ഇടതു മുന്നണിയിലെ രീതി.എന്നാല്‍ കേരള കോണ്‍ഗ്രസ് എം മുന്നണയിലേക്ക് വന്നതോടെ അവർ മത്സരിച്ച് വന്നിരുന്ന കോട്ടയം സീറ്റ് അവർക്ക് തന്നെ നല്‍കേണ്ടി വന്നു.15 സീറ്റില്‍ സിപിഐഎമ്മും,നാല് സീറ്റില്‍ സിപിഐയും,ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കും.
കോട്ടയത്തിന് പുറമെ പത്തനംതിട്ട സീറ്റ് കൂടി വേണമെന്ന കേരള കോണ്‍ഗ്രസ് എം ഔദ്യോഗികമായി മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും സിപിഐഎം അംഗീകരിച്ചില്ല.രണ്ടാമത് സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന സി.പി.ഐ.എം നിലപാട് കേരള കോണ്‍ഗ്രസ് എം അംഗീകരിച്ചിട്ടുണ്ട്.ശനിയാഴ്ച ചേരുന്ന
ഇടത് മുന്നണി യോഗത്തിനു ശേഷം സീറ്റ് വിഭജനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും.10,11 തീയതികളില്‍ സിപിഐയുടെയും,11,12 തീയതികളില്‍ സിപിഎമ്മിന്‍റേയും സംസ്ഥാന നേതൃയോഗങ്ങള്‍ ചേരുന്നുണ്ട്.സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച അന്തിമതീരുമാനം നേതൃയോഗങ്ങളിലുണ്ടാകും.

Advertisement