തൃശൂർ.ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ പ്രചാരണമാരംഭിച്ച് ബിജെപി.
തൃശ്ശൂരില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് സുരേഷ്ഗോപി പങ്കെടുക്കുന്ന
ബൂത്തുതല യോഗങ്ങള്‍ ഇന്നു മുതല്‍ ആരംഭിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുന്‍പാണ് തൃശ്ശൂരില്‍ സുരേഷ്ഗോപിയുടെ പ്രചാരണം. ഒല്ലൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട, നാട്ടിക നിയോജകമണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനം ഇന്ന് തുടങ്ങി. ബൂത്തുതല യോഗങ്ങള്‍, ഭവന സന്ദര്‍ശനം തുടങ്ങിയവയാണ് അജണ്ടയില്‍. പ്രചാരണരംഗത്ത് കാലേകൂട്ടിയിറങ്ങി മേല്‍ക്കൈ നേടാനാണ് സുരേഷ്ഗോപിയും ബിജെപിയും ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രിമാരടക്കം മുതിര്‍ന്ന നേതാക്കള്‍ പ്രചരണത്തിനായി വരും ദിവസങ്ങളില്‍ തൃശ്ശൂരെത്തും. ഇതിനിടെ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന സൂചന നൽകി പി സി ജോർജ് രംഗത്തെത്തി. മത്സരിച്ചാൽ ജയം ഉറപ്പെന്നും തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പി സി ജോർജ്.
അതേസമയം ആറ്റിങ്ങലില്‍ വി.മുരളീധരന്‍, പാലക്കാട് സി.കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. ആലപ്പുഴ, തിരുവനന്തപുരം, കാസര്‍ഗോഡ് തുടങ്ങിയ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെത്തും.