മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 123 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി.
ഏഴ് ലക്ഷം രൂപ പിഴയായി ചുമത്തി. ഈ തുക കുട്ടികളുടെ സംരക്ഷണത്തിനായി വിനിയോഗിക്കണം. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടെതാണ് ശിക്ഷാവിധി. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള മക്കളെയാണ് മഞ്ചേരി സ്വദേശി പീഡനത്തിന് ഇരയാക്കിയത്.
സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പിതാവ് തന്നെ കുട്ടിയെ പീഡിപ്പിച്ചത് അതീവ ഗുരുതരമായി കാണുന്നുവെന്ന് പരാമര്‍ശിച്ച കോടതി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
എടവണ്ണ പോലീസ് ആണ് കേസെടുത്തത്. ഒന്നരവര്‍ഷം പ്രതിയെ വിചാരണ തടവുകാരനായി ജയിലലടച്ചാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. അഞ്ച് കുട്ടികളുടെ പിതാവാണ് പ്രതി.