തൻറെ സ്വത്ത് കണ്ടു കെട്ടിയിട്ടില്ല, എ സി മൊയ്തീൻ എംഎൽഎ

Advertisement

കോഴിക്കോട്. തൻറെ സ്വത്ത് കണ്ടു കെട്ടിയിട്ടില്ലെന്ന് എ സി മൊയ്തീൻ എംഎൽഎ. ഭാര്യയുടെയും മകളുടെയും പേരിലുള്ള 27 ലക്ഷം രൂപയുടെ നിക്ഷേപം ഇ ഡി മരവിപ്പിക്കുകയായിരുന്നു. തുടർന്ന് നിക്ഷേപം സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. അന്യായമായ ഒരു സ്വത്തും തന്റെ പേരിൽ ഇല്ലെന്നും എ സി മൊയ്തീൻ പറഞ്ഞു. നിക്ഷേപത്തിന്റെ സ്രോതസ്സ അടക്കമുള്ള തെളിവുകൾ കൈമാറിയെങ്കിലും മരവിപ്പിച്ച നടപടി പിൻവലിച്ചില്ല. തുടർന്നു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഈ ഡി നിർദ്ദേശപ്രകാരമാണ് തൻറെ പണം തെളിവുകളുടെ അടിസ്ഥാനത്തിൽ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അഡ്ജ്യുഡിക്കേറ്റിങ്ങ് അതോറിറ്റി സമീപിച്ചതെന്നും എ സി മൊയ്തീൻ പറഞ്ഞു. ഇരുട്ടിൽ കരിമ്പൂച്ചയെ തപ്പുന്നത് പോലെയാണ് ഇപ്പോഴത്തെ ഇ ഡി നടപടി. വ്യക്തിപരമായി തന്നെയും താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തെയും ആക്രമിക്കാനുള്ള പ്രവർത്തനമാണ് എൻഫോഴ്സ്മെൻ്റിൻ്റേതെന്നും മൊയ്തീൻ വിമർശിച്ചു.

Advertisement