കേരളത്തിൽ ചാവേർ സ്ഫോടനത്തിന് പദ്ധതി,വിധി ഇന്ന്

Advertisement

കൊച്ചി.കേരളത്തിൽ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ട കേസിന്റെ വിധിപ്രസ്താവം ഇന്ന്. മലയാളി ഐഎസ് ഭീകരന്‍ റിയാസ് അബൂബക്കറാണ് കേസിലെ പ്രതി.
എൻഐഎ കോടതിയാണ് കേസ് പരിഗണിച്ചത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്ന് എന്‍ഐഎ വ്യക്തമാക്കി. കൊച്ചിയിലായിരുന്നു സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്നത്‌
പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. യുഎപിഎയിലെ സെക്ഷൻ 38, 39 വകുപ്പുകളും ഗൂഡാലോചനയുമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കേസിൽ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടിൽ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയത്.