ജയിലിലും വിലക്കയറ്റം

Advertisement

തിരുവനന്തപുരം . വിലക്കയറ്റം രൂക്ഷമായതോടെ ജയിൽ വകുപ്പ് വിൽക്കുന്ന ഭക്ഷണ വിഭവങ്ങൾക്കും വില വർദ്ധിപ്പിച്ചു. 21 വിഭവങ്ങളുടെ വിലയാണ് വർദ്ധിപ്പിച്ചത്. ചിക്കനും ഊണും ഉൾപ്പെടെയുള്ള വിഭവങ്ങൾക്ക് വില കൂട്ടികൊണ്ട് ജയിൽ വകുപ്പ് ഉത്തരവിറക്കി.

സംസ്ഥാനത്തെ മധ്യവർഗ്ഗ കുടുംബങ്ങൾ, സാധാരണക്കാരിൽ സാധാരണക്കാർ ഭക്ഷണത്തിന് ഏറ്റവും അധികം ആശ്രയിക്കുന്ന ഇടങ്ങളിൽ ഒന്നാണ് ജെയിൽ വകുപ്പിൻ്റെ ഭക്ഷണ കേന്ദ്രങ്ങൾ. ഫ്രീഡം ഫുഡ് എന്ന പേരിൽ ജയിലുകളിൽ നിന്ന് ഉണ്ടാക്കി പൊതുജനങ്ങൾക്ക് വിൽക്കുന്ന ഭക്ഷണ വിഭവങ്ങൾക്ക് ഇപ്പൊൾ വില വർധിപ്പിച്ച് ഇരിക്കുകയാണ്. വിലക്കയറ്റത്തിൽ ജൈൽ വകുപ്പും പൊറുതി മുട്ടിയതോടെയാണ് വില വർധന.

നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം ആണ് ഭക്ഷണ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കാൻ കാരണമെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കുന്നു. വിലകയറ്റം രൂക്ഷമായ സാഹചര്യത്തിൽ തങ്ങളുടെ ഭക്ഷണ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കണമെന്ന് ജയിൽ വകുപ്പ് സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഇത് സർക്കാർ അംഗീകരിച്ചതോടെയാണ് പുതുക്കിയ നിരക്ക് പ്രബല്യത്തിൽ വന്നത്. 21 വിഭവങ്ങൾക്ക് 5 മുതൽ 30 രൂപ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. അതേ സമയം പ്രധന വിഭവമായ ചപ്പാത്തിക്ക് വില കൂടിയിട്ടില്ല. 40 രൂപയായിരുന്ന ഊണിന് ഇപ്പോൾ 50 രൂപയാണ് വില. ചിക്കൽ ഫ്രൈ 35 രൂപയിൽ നിന്ന് 45 രൂപായി ഉയർന്നു. 170 രൂപയുടെ പ്ലം കേക്കിന് ഇപ്പോൾ 200 രൂപയാണ് വില. ഭക്ഷണത്തിന് ആവശ്യമായ ഒട്ടുമിക്ക പച്ചക്കറികളും ജയിലുകളിൽ തന്നെയാണ് കൃഷി ചെയ്യുന്നത്. ബാക്കിയുള്ളവ വാങ്ങുന്നത് സപ്ലൈകോ വഴിയും.